DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

ബാബു ഇല്ലാതെ പിന്നെന്ത് കല്ല്യാണം



ബാബു.. കാരക്കുന്നുകാരുടെ ഇഷ്ട്ട കൂട്ടുകാരൻ ബാബുവിനെ കാരക്കുന്നുകാർക്കെല്ലാം അറിയാം . വലിയവർ,ചെറിയവർ വിത്യാസമില്ലാതെ ബാബുവിനെ കാരക്കുന്നിലെ എല്ലാവരും അറിയും ബാബു എല്ലാ ദിവസവും കാരക്കുന്നിലെ ആനക്കോട്ടുപ്പുറം,ചെറുപള്ളി, നീലങ്ങോട്, പാറമ്മൽ പടി,ആമയൂർ റോഡ്,തച്ചുണ്ണി,പള്ളിപ്പടി പല ഭാഗങ്ങളിൽ എത്തുകയും അവിടെ ഉള്ള കൂട്ടുകാരായ നാട്ടുകാരോടെക്കെ സംസാരിക്കും,തമാശപറയും ചെയ്യും സ്വന്തമായി വാഹനമില്ലാത്ത ബാബു എല്ലായിടത്തേക്കും കാൽ നടയായിട്ടാണ് ഇവിടങ്ങളിൽ എത്താറ്, അങ്ങനെ എല്ലായിടത്തും ബാബു എത്തും,
ബാബു ഇല്ലാത്ത ഒരു കല്ലിയാണവും കാരക്കുന്നിൽ ഉണ്ടാവില്ല. കാരക്കുന്നിൽ കല്ല്യാണം ഉണ്ടെന്നറിഞ്ഞാൽ ബാബു ആയിരിക്കും അവിടെ ആദ്യമെത്തുക പറ്റുമെങ്കിൽ തലേ ദിവസം തന്നെ കല്ല്യാണ വീട്ടിൽ സജ്ജീവമാവും വേണമെങ്കിൽ ഉറക്കമൊഴിച്ചു അവിടെ കാവലിരിക്കാനും ബാബു തയ്യാറാണ്..ചുറുക്കി പറഞ്ഞാൽ തുടക്കം മുതൽ ഒടുക്കം വരെ ബാബു സ്വന്തം വീട്ടിലെ കല്ലിയാണം പോലെ സജീവമാവും ഇതുനു പ്രതിഫലമായി ബാബുവിനു കുറച്ചു ഭിരിയാണി മാത്രം മതി. ബാബു നല്ലവണ്ണം ഭക്ഷണം കഴിക്കും ബാബുവിന്റെ വയസ്സ് ഇപ്പൊ 25 ആയിട്ടൊള്ളു എങ്കിലും 110 കിലോ തൂക്കം വരും റമളാനായത്കെണ്ട് കല്ലിയാണമില്ലാതെ വല്ല്യ നഷ്ട്ടമാണെന്നാണ് ബാബു പറയുന്നത് എന്നാലും ബാബുവിനെ എല്ലാവരും നോബ് തുറ സൽക്കാരത്തിനു വിളിക്കുമെന്ന പ്രദീക്ഷയിലാണിപ്പൊ ബാബു. ന്നിസ്ക്കാര സമയമാകുംബോ ബാബു പള്ളിയിൽ എത്തും അതുകൊണ്ട് തന്നെ ബാബുവിനെ നാട്ടുകാർക്കും വലിയ ഇഷ്ട്ടമാണ്. ഓട്ടോ ട്രൈവർമാരും മറ്റു വാഹനമുള്ളവരും ബാബുവിനെ കാണുംബോ വണ്ടി നിർത്തി അവനെ എത്തിക്കേണ്ടടത്ത് എത്തിക്കും ബാബുവിനെ കണ്ടാൽ എല്ലാവർക്കും ഒരേ വിളി..ബാബൂ........ബാബൂ‍............

അഭിപ്രായങ്ങളൊന്നുമില്ല