DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

പുലത്ത് പാറേങ്ങല്‍ അബ്ദുന്നാസര്‍ കൊലക്കേസ്: പ്രതിയുടെ കൈ വെട്ടി


കാരക്കുന്ന് : മൂന്നുവര്‍ഷം മുന്‍പ് വണ്ടൂരില്‍ ഫുട്ബോള്‍ കളിയുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട കാരക്കുന്ന് പുലത്ത് പാറേങ്ങല്‍ അബ്ദുന്നാസര്‍ കേസിന്റെ വിചാരണ മഞ്ചേരി കോടതിയില്‍ തുടങ്ങാനിരിക്കെ, കേസിലെ ഒന്നാംപ്രതി നടുവത്ത് പുലിക്കോട് ഫയാസിന്റെ (28) കൈവെട്ടി. ഒരു കൈ അറ്റുപോയി. രണ്ടാമത്തെ കൈയ്ക്ക് ഗുരുതര പരുക്ക്. ഇന്നലെ രാവിലെ കോടതിയിലേയ്ക്കു വരുമ്പോള്‍ പഴേടത്തെ കൊടുംവളവില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഫയാസിന്റെ സഹോദരന്‍ ഷാജിക്കും പരുക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2008 ഫിബ്രവരിയില്‍ തായംകോട് നടന്ന ഫുട്‌ബോള്‍ കളിയില്‍ റഫറിയായിരുന്നു ഫയാസ്. പുലത്ത് ട്രാക്ക്‌ഫോഴ്‌സ് ടീം കളിച്ച ഫിബ്രവരി മൂന്നിനാണ് പുലത്തുകാരും തായംകോട്ടുകാരും ആദ്യം ഉരസുന്നത്. കളി കാണാന്‍ വന്നവര്‍ റഫറിയുമായി വാക്കേറ്റവും കയ്യാങ്കളിയുമായി. എട്ടിന് കളിക്കുശേഷം ഫുട്‌ബോള്‍ കമ്പക്കാരന്‍ കൂടിയായ പുലത്ത് അബ്ദുന്നാസര്‍ എന്ന യുവാവ് അടിയേറ്റ് കൊല്ലപ്പെട്ടതോടെ പകയുടെ അഗ്‌നി ഉരുണ്ടുകൂടി. കേസ് നടപടികള്‍ക്കിടയിലും ഫയാസിനെ വകവരുത്താന്‍ മറുവിഭാഗം ശ്രമിച്ചു. ആദ്യതവണ ലക്ഷ്യം തെറ്റി. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 20ന് രാത്രി വണ്ടൂരിനടുത്തുള്ള എറിയാട്ട് ബൈക്കില്‍ മറ്റൊരു സുഹൃത്തിനൊപ്പം യാത്രചെയ്യുമ്പോള്‍ ജീപ്പിടിച്ചുവീഴ്ത്താനായിരുന്നു ശ്രമം. എന്നാല്‍ ഫയാസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച കേസ് വണ്ടൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
ആസൂത്രിതമായ അക്രമത്തിന് തിരഞ്ഞെടുത്ത പഴേടത്തെ കൊടുംവളവില്‍ ഏതാനും മീറ്റര്‍ ദൂരം ഇരുവശങ്ങളിലും വീടുകളൊന്നുമില്ല. അക്രമത്തില്‍ ദൃക്‌സാക്ഷികളായും ആരെയും കണ്ടെത്തിയില്ല. വടിവാളുമായി സഞ്ചരിച്ച സംഘം കാത്തുനിന്നതും ഇത്തരമൊരു അവസരത്തിനായിരുന്നുവെന്ന് വേണം കരുതാന്‍.

കോടതിയിലേക്ക് വിചാരണയ്ക്ക് വരുന്ന പ്രതികള്‍ പുറപ്പെട്ടതറിഞ്ഞ് കാത്തുനിന്ന സംഘത്തിന് രണ്ടാം തവണ ലക്ഷ്യംപിഴച്ചില്ല. വടിവാളുകൊണ്ട് ഇടത് കൈവെട്ടി. വലതുകൈക്കുള്ള വെട്ട് പാദത്തിനാണ് ഏറ്റത്. അകലെയുണ്ടായിരുന്നവര്‍ ബഹളം കേട്ട് ഓടിവരുമ്പോള്‍ രക്തം വാര്‍ന്നുകിടക്കുന്ന ഫയാസിനെയും അവശനായ സാജിദിനെയുമാണ് കാണുന്നത്. ഇരുവരെയും രണ്ട് ഓട്ടോറിക്ഷകളിലായി താങ്ങിയെടുത്തു. ഒരാളെ ഗുഡ്‌സ് ഓട്ടോയിലാണ് ആസ്​പത്രിയിലെത്തിച്ചത്. വെറിട്ട കൈയും കൂടെ കരുതി. അപ്പോഴേക്കും ഫയാസിനൊടൊപ്പമുണ്ടായിരുന്നവര്‍ പിന്നാലെ ബൈക്കുകളിലെത്തി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ അക്രമികള്‍ ബൈക്ക് ഉപേക്ഷിച്ചത് പ്രതികളെക്കുറിച്ച് പെട്ടെന്ന് സൂചന ലഭിക്കാന്‍ പോലീസിന് വഴിയൊരുക്കി.

അഭിപ്രായങ്ങളൊന്നുമില്ല